Friday, 23 March 2012

ഫുട്ബോള്‍ ടൂര്‍ണമെന്റ്

കൊച്ചുവേളിയിൽ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് പുന:രാരംഭിക്കാൻ തീരുമാനിച്ചു. ഇടവക വികാരിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സെന്റ് ജോസഫ് സ്പോഴ്സ് ക്ലബിന്റെ യോഗമാണ് പ്രസ്തുത തീരുമാനം എടുത്തത്‌. 2012 മെയ്‌ മാസം ടൂര്‍ണമെന്റ് നടത്തുവാനാണ് ധാരണയായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ കളക്ഷൻ‍ ടൂര്‍ണമെന്റ് തന്നെയാകും നടത്തപെടുക.

ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങള്‍
ഫാദർ ഹയിസന്ത് എം നായകം (രക്ഷാധികാരി )
ജോയ് T T P (കണ്‍വീനർ), എബിസൺ റോബിന്‍സൺ (ജോയിന്റ് കണ്‍വീനർ)
ജ്യോതി ആൻഡ്രൂ ( സെക്രട്ടറി )

ടൂർണമെന്റിന്റെ വിജയത്തിനായി ഏവരുടെയും നിർലോഭമായ സഹായ സഹകരണം ഉണ്ടാകേണ്ടതാണ്.